എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും പ്രകോപനങ്ങൾക്ക് ഇരയാകരുതെന്നും യെച്ചൂരി ഓർമ്മിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ ഞങ്ങൾ കാത്തിരിക്കുന്നു. അതേസമയം, ആരോപണങ്ങളും പ്രത്യാരോപണങ്ങളും എന്തുതന്നെയായാലും ഞങ്ങൾ സംയമനം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ എ.കെ.ജിയും അദ്ദേഹത്തിന്റെ പേരിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.