Spread the love

കാസർകോട്-തിരുവനന്തപുരം സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും. ജൂലൈ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഓൺലൈൻ ജനസമക്ഷം നടത്തുന്നത്. കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സിൽവർലൈൻ 2.0 ചോദ്യോത്തര സെഷനിൽ ആളുകൾക്ക് യൂട്യൂബ്, ഫേസ്ബുക്ക് പേജിൽ തത്സമയം പങ്കെടുക്കാം. ഇ-മെയിലിലൂടെയും വെബ് സൈറ്റിലൂടെയും ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. യൂട്യൂബ്, ഫെയ്സ്ബുക്ക് പേജിലെ കമന്‍റുകളായും ചോദ്യങ്ങൾ ചോദിക്കാം.

പി. ജയകുമാർ ഐ.ആർ.എസ്.ഇ എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-റെയിൽ (റിട്ട. ചീഫ് എൻജിനീയർ/കൺസ്ട്രക്ഷൻ സതേൺ റെയിൽവേ, ജിഎം/ഡിഎംആർസി), എസ്. വിജയകുമാരൻ ഐ.ആർ.എസ്.ഇ അ‍ഡ്വൈസർ, കെ-റെയിൽ (റിട്ട. ‍ഡിആർഎം, സിഎഒ, എജിഎം സതേൺ റെയിൽവേ, പിഡി/ഡിഎംആർസി), പ്രശാന്ത് സുബ്രഹ്മണ്യൻ (സെക്ഷൻ എഞ്ചിനീയർ) എന്നിവരാണ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.

By newsten