തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വിദേശവായ്പ പരിഗണിക്കാൻ നീതി ആയോഗ്, റെയിൽവേ മന്ത്രാലയം , ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ എന്നീ വകുപ്പുകള്‍ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന് ശുപാർശ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടി വി ഇബ്രാഹിം എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സിൽവർ ലൈൻ സർവേയ്ക്ക് തറക്കല്ലിടാൻ 1.33 കോടി രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. 19,691 കല്ലുകൾ വാങ്ങി 6,744 എണ്ണം സ്ഥാപിച്ചതായി മുഖ്യമന്ത്രി മറുപടി നൽകി.