ഡൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ തിരിച്ചറിഞ്ഞു. ഡൽഹി പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. കൊലപാതകം ആസൂത്രിതവും ക്രൂരവുമാണെന്ന് സ്പെഷ്യൽ സെല്ലിലെ സ്പെഷ്യൽ പൊലീസ് കമ്മീഷണർ എച്ച്എസ് ധലിവാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്തയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളുടെ എട്ട് ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ടെന്നും ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, കൊലപാതകത്തിന്റെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയാണെന്ന് ഡൽഹി പൊലീസ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. പഞ്ചാബ് പൊലീസ് സുരക്ഷ പിൻ വലിച്ചതിനെ തുടർന്നാണ് 28 കാരനായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം.