Spread the love

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ ആണ് തുറന്നത്. നെയ്യാർ ഡാമിന്‍റെ ഷട്ടറും 2.5 സെന്‍റിമീറ്റർ ഉയർത്തി.

കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൊല്ലം അച്ചൻകോവിലിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്‍റെ നടപടി. കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല.കനത്ത മഴയെ തുടർന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം താൽക്കാലികമായി അടച്ചു.

കനത്ത മഴയെ തുടർന്ന് പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. നദികളിലെ ജലനിരപ്പ് പലയിടത്തും ഉയരുകയാണ്. പല അരുവികളും കരകവിഞ്ഞൊഴുകി.

By newsten