മോസ്കോ: റഷ്യയിലെ സ്കൂളിൽ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴുപേർ കുട്ടികളും രണ്ടുപേർ അധ്യാപകരുമാണ്. നാസി ചിഹ്നമുള്ള ടീ ഷർട്ട് ധരിച്ചയാളാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അക്രമി ആത്മഹത്യ ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇഷസ്ക് നഗരത്തിലെ പ്രശസ്തമായ സ്കൂളിലാണ് ആക്രമണം നടന്നത്. ഗാർഡിനെ വെടിവച്ച് കൊന്ന ശേഷം പ്രധാന ഗേറ്റിലൂടെ അക്രമി സ്കൂളിൽ പ്രവേശിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.