Spread the love

റോക്‌സ്‌ബൊറോ: ഫിലഡൽഫിയയ്ക്കടുത്തുള്ള റോക്‌സ്‌ബൊറോ ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെടുകയും നാല് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫിലഡൽഫിയ പൊലീസ് അറിയിച്ചു.

റോക്‌സ്‌ബൊറോ ഹൈസ്കൂളിലെ ഫുട്ബോൾ കളിക്കാരൻ ആണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കളികഴിഞ്ഞു പുറത്തേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. വൈകുന്നേരം 4.41 ഓടെ, സ്കൂളിന് പിന്നിൽ ഒളിച്ചിരുന്ന തോക്കുധാരികൾ 70 റൗണ്ട് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു.

വെടിയേറ്റ 14 കാരനായ വിദ്യാർത്ഥിയെ ഐൻസ്റ്റീൻ മെഡിക്കൽ സെന്‍ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By newsten