ന്യൂഡല്‍ഹി: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായക തീരുമാനമെടുത്ത് ശിവസേന. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അറിയിച്ചു.
ദ്രൗപദി മുർമുവിന് പിന്തുണ തേടി ശിവസേന എംപിമാർ ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെ ഈ തീരുമാനമെടുത്തത്. ശിവസേനയുടെ ആകെയുള്ള 22 എംപിമാരിൽ 16 പേർ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ത്രീ എന്ന പരിഗണനയിൽ പിന്തുണ നല്കാൻ ഉദ്ധവിനോട് ആവശ്യപ്പെട്ടിരുന്നു.
മുർമുവിനെ പിന്തുണയ്ക്കുമെന്നും എന്നാൽ അത് ബി.ജെ.പിയുടെ പിന്തുണയായി കണക്കാക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.