Spread the love

മുംബൈ: ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ നിയമസഭാ പരീക്ഷയില്‍ വിജയിച്ചു. സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പിയുടെ രാഹുൽ നർവേകർ വിജയിച്ചു. വിമത ശിവസേന എംഎൽഎമാരുടേതടക്കം 164 വോട്ടുകളാണ് നർവേകറിൻ ലഭിച്ചത്. മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ രാജൻ സാൽവിയെയാണ് പരാജയപ്പെടുത്തി. 107 വോട്ടുകളാണ് രാജൻ സാൽവിക്ക് ലഭിച്ചത്.

കലാപത്തിന് ശേഷം ഇതാദ്യമായാണ് ശിവസേനയുടെ ഔദ്യോഗിക, വിമത എം.എൽ.എമാർ മുഖാമുഖം വരുന്നത്. നാളത്തെ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ പോരാട്ടമായാണ് സ്പീക്കർ തിരഞ്ഞെടുപ്പിനെ കണ്ടത്.

നേരത്തെ മഹാവികാസ് അഘാഡി സഖ്യത്തിനൊപ്പമുണ്ടായിരുന്ന സമാജ് വാദി പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥിക്കെതിരായ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. ഉദ്ധവ് താക്കറെ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് ഔറംഗബാദിൻറെ പേർ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്പി പ്രതിഷേധിച്ചിരുന്നു.

By newsten