Spread the love

കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടന ‘അമ്മ’യിൽ നിന്നും പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം ആയത്. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. ഷമ്മി തിലകൻ അച്ചടക്ക സമിതിക്ക് വിശദീകരണം നൽകിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ അമ്മ ഭാരവാഹികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അച്ചടക്ക ലംഘനമായി കണ്ടാണ് നടപടി.

By newsten