ചോദ്യം ചെയ്യലിനായി ഷാജ് കിരൺ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന് ഇഡി നോട്ടീസ് നൽകിയിരുന്നു. സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.
ഷാജ് കിരണിന്‍റെ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി. രാവിലെ 10.30ന് പൊലീസ് ക്ലബ്ബിലെത്താനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.