Spread the love

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നിശ്ചയദാർഢ്യമുള്ളവരോടുള്ള സർക്കാരിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാൻ ഷഫീഖ് പാണക്കാടൻ ഒരു കാലിൽ ജബൽ ജൈസ് പർവതം കയറും.റാസൽ ഖൈമ പൊലീസ് അധികൃതരുടെ അനുമതിയോടെ ഞായറാഴ്ച പുലർച്ചെ 5.30നാണ് ഷഫീഖ് സാഹസത്തിനൊരുങ്ങുന്നത്. യു.എ.ഇ കെ.എം.സി.സി ഈ ദൗത്യത്തിനുള്ള ഉപദേശങ്ങളും നൽകി ഒപ്പം തന്നെയുണ്ട്.

ദൗത്യത്തിന് വേണ്ട സഹായങ്ങളുമായി മലബാർ ഗോൾഡ്,ഫോറെൽ ഗ്രൂപ്പ്‌, അൽ അറേബ്യ എന്നിവയും മുന്നോട്ടു വന്നിട്ടുണ്ട്. കെ.എം.സി.സി നേതാക്കളായ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീന്‍,അൻവർ നഹ,നിസാർ തളങ്കര,റിയാസ് ചേലേരി എന്നീ നേതാക്കളും പ്രവർത്തകരും പർവതാരോഹണ വേളയിൽ അദ്ദേഹത്തിനൊപ്പമുണ്ടാകും.ഫിനിഷിങ് പോയിന്‍റിൽ കെ.എം.സി.സി.നേതാക്കളായ പുത്തൂർ റഹ്മാൻ, അബ്ദുള്ള ഫാറൂഖി, പി.കെ.എ.കരീം,ബഷീർകുഞ്ഞ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഷഫീഖിനെ സ്വീകരിക്കുന്നത്.

ഇറാനിൽ ഇന്ത്യക്ക് വേണ്ടി നടന്ന ആംപ്യൂട്ടീ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹം നേരെയെത്തിയത് ദുബായിലായിരുന്നു.ഇ.സി.എച്ച്.ഡിജിറ്റലാണ് അദ്ദേഹത്തിന് യു.എ.ഇ താമസവിസ നൽകിയിരിക്കുന്നത്.

By newsten