കോഴിക്കോട്: യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.
സ്ത്രീകൾക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.