തിരുവനന്തപുരം : പി.സി ജോർജിനെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി രഹസ്യമൊഴി നൽകി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്.
പി.സി ജോർജിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യം അനുവദിച്ച കീഴ്ക്കോടതിയുടെ നടപടി തെറ്റാണെന്ന് ഹർജിയിൽ ആരോപിച്ചു. പിസി ജോർജിനെ കസ്റ്റഡിയിൽ എടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. പിസി ജോർജിനെതിരെ സുപ്രധാന വകുപ്പുകൾ ചുമത്തിയിട്ടില്ല. ജാമ്യം ലഭിച്ച ശേഷം തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിച്ചു. മ്യൂസിയം എസ്എച്ച്ഒയ്ക്കെതിരെയാണ് ആരോപണം.