ദില്ലി: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇനിയും 23 പേരെ കണ്ടെത്താനുണ്ട്. കനത്ത മഞ്ഞുവീഴ്ച തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി ഉയർത്തുകയാണ്. പർവതാരോഹണ പരിശീലനത്തിനായി 41 പേരടങ്ങുന്ന സംഘം എത്തിയപ്പോഴായിരുന്നു അപകടം. ഇതിൽ 10 പേർ മരിച്ചു.
ഇവരെല്ലാം ജവഹർലാൽ നെഹ്റു പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ്. ദ്രൗപദിദണ്ഡ പ്രദേശത്തെ ഹിമപാതത്തെ തുടർന്നാണ് ഇവർ ഇവിടെ കുടുങ്ങിയത്.
പർവതാരോഹകരുടെ പതിവ് ഇടമാണ് ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ ഉണ്ടായ സ്ഥലം. നിനച്ചിരിക്കാത്ത നേരത്താണ് ഇവിടെ മഞ്ഞ് വില്ലനാവുക.