Spread the love

തിരുവനന്തപുരം: ഈ അധ്യയന വർഷത്തിൽ കലോൽസവം, ശാസ്ത്രോത്സവം, കായികമേള, വിദ്യാരംഭ സർഗോത്സവം എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നോർത്ത് പറവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സിലബസ് അടിസ്ഥാനമാക്കിയുള്ള പരീക്ഷ പാസാകുക മാത്രമല്ല പഠനം. വിദ്യാർത്ഥികളുടെ കലാപരവും കായികവുമായ കഴിവുകൾ തിരിച്ചറിയുകയും അതിനായി അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. അവരുടെ പഠനത്തോടൊപ്പം കുട്ടികളുടെ സൃഷ്ടിപരമായ വളർച്ചയ്ക്കായി വിദ്യാഭ്യാസ വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അവയെല്ലാം ഈ വർഷം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം പഠനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകളും ശിൽപശാലകളും നടത്തണം.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ പരിപാടികളിൽ സജീവമായി പങ്കെടുക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷത വഹിച്ചു.

By newsten