Spread the love

ന്യൂഡല്‍ഹി: കോവിഡ്-19 മഹാമാരി സ്കൂളുകളുടെ ഗുണനിലവാരം നശിപ്പിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് (പിജിഐ).

ക്ലാസ് മുറികൾ, അടിസ്ഥാനസൗകര്യങ്ങൾ, സ്കൂളുകളിലെ സുരക്ഷ, ഡിജിറ്റൽ വിദ്യാഭ്യാസം എന്നിവയിലെ ഫലപ്രദമായ സംവാദത്തിന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ രാജ്യത്തെ സ്കൂളുകളുടെ പ്രകടനം അളക്കുന്ന ഒരു സൂചികയാണിത്. 2018-’19, 2019-’20 വർഷങ്ങളിലെ കണക്കുകൾ ഒരുമിച്ചാണ് പുറത്തുവിട്ടത്. 725 ജില്ലകളിലെ 3, 5, 8 ക്ലാസുകളിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

പിജിഐ വഴി സ്കൂളുകളുടെ പ്രകടനം വിലയിരുത്താനും പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കൊവിഡ് തരംഗം വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മിക്ക സ്കൂളുകളും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് നീങ്ങി, ഇത് വിദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം കൊണ്ടുവന്നു.

By newsten