Spread the love

ന്യൂഡൽഹി: ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം ഖാൻവിൽകർ, എ.എസ്.​ ഓഖ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ആർട്ടിക്കിൾ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങൾക്ക് ജിഎസ്ടി ചുമത്താൻ കഴിയില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഹജ്ജ് കമ്മിറ്റി വഴി പോകുന്നവരിൽ നിന്ന് ഇത്തരം നികുതികൾ ഈടാക്കുന്നില്ലെന്നും ഇത് വിവേചനപരമാണെന്നുമുള്ള ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. നിലവിൽ ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് അഞ്ച് ശതമാനം ജിഎസ്ടിയാണ് സർക്കാർ ഈടാക്കുന്നത്.

By newsten