മുംബൈ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീർ വാംഖഡെയ്ക്ക് സ്ഥലം മാറ്റം. മയക്കുമരുന്ന് പരിശോധനയിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. വാങ്കഡെയ്ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇയാളെ ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്.
ആര്യൻ ഖാൻ കേസിലെ ഏറ്റവും വിവാദ ഉദ്യോഗസ്ഥരിൽ ഒരാളാണ് സമീർ വാങ്കഡെ. ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്ത ഉടൻ വൈദ്യപരിശോധന നടത്താത്തതും വാങ്കഡെയുടെ വീഴ്ചയാണ്. ആര്യൻ ഖാൻ കേസിൽ വാംഖഡെയ്ക്കെതിരായ മറ്റൊരു ആരോപണം വീഡിയോ ചിത്രീകരിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു.
അന്നത്തെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ പദ്ധതിയിട്ടിരുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെ എൻസിബിയുടെ പ്രത്യേക സംഘമാണ് അന്വേഷണം ഏറ്റെടുത്തത്.