തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ യാതൊരു ഉറപ്പും നൽകാതെ ഗതാഗതമന്ത്രി. ശമ്പളം നൽകാൻ ധനവകുപ്പ് പിന്തുണയ്ക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
യൂണിയനുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിപക്ഷം സമരത്തിനൊപ്പമാണ്. കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. മാനേജ്മെൻറിനും തൊഴിലാളികൾക്കും യൂണിയനുകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അതേസമയം ശമ്പളത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെങ്കിലും അധികമായി ജോലി ചെയ്യുന്നവർക്ക് ഇൻസെൻറീവ് നൽകാനാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്നവർക്ക് ശമ്പളത്തിന് പുറമെ 1,000 രൂപ നൽകും. 25 ഡ്യൂട്ടികൾ ചെയ്യുന്നതിന് 2,000 രൂപ വരെ ഇൻസെന്റീവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.