തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ പരമോന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മുൻ മന്ത്രി സജി ചെറിയാൻ രാജിവെച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജിയോടെ വിവാദങ്ങൾ അപ്രസക്തമായെന്നും കോടിയേരി പറഞ്ഞു. വീഴ്ച മനസിലാക്കിയ സജി ചെറിയാൻ ഉടൻ തന്നെ രാജി സന്നദ്ധത അറിയിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ ഭരണഘടനയിൽ അധിഷ്ഠിതമാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും കോടിയേരി പറഞ്ഞു. സജി ചെറിയാന് പകരം ഒരു മന്ത്രിയെ നിയമിക്കണമോ എന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. അത് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്ന് ഏതെങ്കിലും എംഎൽഎമാർ രാജിവച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.