കാവിക്കൊടി ഭാവിയിൽ രാജ്യത്തിന്റെ ദേശീയപതാകയായി മാറുമെന്ന് കർണാടക ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. കാവിക്കൊടി ത്യാഗത്തിന്റെ പ്രതീകമാണെന്നും മുതിർന്ന ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
“ഈ രാജ്യത്ത് കാവി പതാക വളരെക്കാലമായി ബഹുമാനിക്കപ്പെടുന്നു. കാവിക്കൊടിക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി. ആ മൂല്യം ഞങ്ങളിൽ വളർത്തിയെടുക്കാൻ ആർ.എസ്.എസിലെ കാവിക്കൊടിക്കുമുന്നിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ രാജ്യത്ത് ഭാവിയിൽ കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കാം. അതിൽ യാതൊരു സംശയവുമില്ലെന്നും ഈശ്വരപ്പ പറഞ്ഞു.
അവർ (കോൺഗ്രസ്) പറയുമ്പോഴെല്ലാം ഞങ്ങൾക്ക് ത്രിവർണപതാക ഉയർത്തേണ്ട ആവശ്യമില്ല. ഭരണഘടന പ്രകാരം ത്രിവർണ പതാക ദേശീയ പതാകയാണെന്നും അതിന് അർഹമായ ബഹുമാനം ഞങ്ങൾ നൽകുന്നുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.