പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ചോർച്ച. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ വീഴുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സ്വർണ്ണ പാനലുകൾ ഇളക്കി പരിശോധിക്കാൻ തീരുമാനിച്ചു.
വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. കാലപ്പഴക്കമാണ് ചോർച്ചയ്ക്ക് കാരണമെന്നാണ് വിവരം. ഇക്കാര്യം കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.