റഷ്യയ്ക്കെതിരായ യുദ്ധത്തിനായി അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഉക്രൈൻ ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യുന്നു. ദീർഘദൂര പീരങ്കി ആക്രമണങ്ങളെ ചെറുക്കാൻ കഴിയുന്ന 80 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എം 270 മൾട്ടിപ്പിൾ-ലോഞ്ച് റോക്കറ്റ് സംവിധാനമാണ് ബ്രിട്ടൻ യുക്രൈന് നൽകുക.
ഉക്രൈൻ ദീർഘദൂര മിസൈൽ സംവിധാനമായ ‘ഹൈ മാർസ്’ നൽകാനുള്ള യുഎസ് തീരുമാനം തിരിച്ചടിയാകുമെന്ന് റഷ്യ പ്രസിഡൻറ് വ്ളാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി.