മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അടിയന്തര ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ട്. കടുത്ത ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് പുടിൻ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പുടിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് റഷ്യൻ ചാനൽ റിപ്പോർട്ട് ചെയ്തു.
പ്രത്യേക മെഡിക്കൽ സംഘം പുടിന്റെ ഔദ്യോഗിക വസതിയിലെത്തി. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വൈദ്യപരിശോധനയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
റഷ്യ ഉക്രൈൻ ആക്രമിച്ചതിനുശേഷം, പുടിന് ടെര്‍മിനല്‍ കാന്‍സറോ പാര്ക്കിന്സണ് രോഗം ഉണ്ടെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. നിരവധി പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുമ്പോൾ പുടിൻ വിറയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.