Spread the love

മോസ്‌കോ: “പാരമ്പര്യേതര” ലൈംഗികത രാജ്യത്ത് നിരോധിക്കുന്ന ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യൻ നിയമനിർമ്മാതാക്കൾ. പ്രായപൂർത്തിയാകാത്തവർക്കുള്ള നിലവിലെ വിലക്ക് മുതിർന്നവർക്കും നീട്ടാൻ റഷ്യ പദ്ധതിയിടുന്നു.

ഇത് സംബന്ധിച്ച് നിയമനിർമ്മാതാക്കൾ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുതിർന്ന നിയമസഭാംഗം പറഞ്ഞു.

“ജനങ്ങളുടെ പ്രായം (ഓഫ്ലൈൻ, മീഡിയ, ഇന്‍റർനെറ്റ്, സോഷ്യൽ നെറ്റ് വർക്കുകൾ, ഓൺലൈൻ സിനിമകൾ) പരിഗണിക്കാതെ അത്തരം പ്രചാരണങ്ങൾക്കുള്ള നിരോധനം പൊതുവായി നീട്ടാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു,” സ്റ്റേറ്റ് ഡ്യൂമ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തലവന്‍ അലക്‌സാണ്ടര്‍ ഖിന്‍ഷ്ടെയ്ന്‍ പറഞ്ഞു.

By newsten