വാഷിങ്ടണ്‍: റഷ്യയെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെയും നേതാവും യു.എസ്. ഹൗസ് സ്പീക്കറുമായ നാൻസി പെലോസി സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു.
സെക്രട്ടറി ഇതിന് തയ്യാറായില്ലെങ്കിൽ, കോൺഗ്രസ് ഈ ചുമല ഏറ്റെടുക്കേണ്ടിവരുമെന്നും നാൻസി സ്റ്റേറ്റ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകി.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് സ്റ്റേറ്റ് സെക്രട്ടറിക്ക് ആവശ്യമായ അധികാരം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.