Spread the love

മുംബൈ: നാല് വർഷത്തിനിടയിലെ യുഎസ് ഡോളറിനെതിരെ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി ഇന്ത്യൻ രൂപ. യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയെത്തിയതോടെയാണ് ഡോളർ ഇടിഞ്ഞത്. ഡോളർ ഇടിഞ്ഞതോടെ രൂപ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി. കറൻസി പണപ്പെരുപ്പത്തിലെ ഇടിവ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുത്തനെ ഉയർത്തില്ലെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.80 ൽ നിന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 80.80 ലേക്ക് ഉയർന്നു. 2018 ഡിസംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും വലിയ ഓപ്പണിംഗ് വ്യാപാരം കൂടിയാണിത്. ഇന്ന് രാവിലെ 9.34ന് രൂപയുടെ മൂല്യം 1.31 ശതമാനം ഉയർന്ന് 80.74 എന്ന നിലയിലാണ് വ്യാപാരം നടന്നത്.

By newsten