Spread the love

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന്‍റെ റൺവേ കനത്ത മഴയിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗമാണ് തകർന്നത്. 100 മീറ്റർ നീളത്തിൽ 150 അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്.

2018 ലും കനത്ത മഴയെ തുടർന്ന് ഇവിടെ ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു. സമീപ പ്രദേശത്താണ് ഇപ്പോൾ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണൊലിപ്പ് തടയാൻ പുല്ല് നടാൻ കരാർ നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് അലംഭാവം കാട്ടിയതിനാലാണ് പണി നടക്കാത്തതെന്നാണ് ആക്ഷേപം.

എൻസിസി കേഡറ്റുകൾക്കായി ചെറുവിമാനങ്ങൾ ഇറക്കാനുള്ള എയർസ്ട്രിപ്പ് പദ്ധതിക്കായി സർക്കാർ ഇതുവരെ 12 കോടി രൂപ ചെലവഴിച്ചു. മണ്ണിടിഞ്ഞ സ്ഥലത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് റൺവേ പുനസ്ഥാപിക്കാൻ കോടികൾ ചെലവഴിക്കേണ്ടിവരും.

By newsten