മലപ്പുറം : ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നതിൽ മുസ്ലീം ലീഗ് നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് കെ എൻ എ ഖാദർ വിശദീകരണം നൽകിയിട്ടുണ്ട്. വീഡിയോ പരിശോധിച്ച് വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയ കാഴ്ചപ്പാടുള്ള വ്യക്തിയെന്ന നിലയിലാണ് കെഎൻഎ ഖാദറിനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ആർഎസ്എസ് സംസ്ഥാന സഹപ്രചാർ പ്രമുഖ് ഡോ.എൻ ആർ മധു പറഞ്ഞു. കേസരി പരിപാടിക്ക് അദ്ദേഹം എന്നെ വ്യക്തിപരമായി ക്ഷണിച്ചിരുന്നു. മാനവികതയുടെ പക്ഷത്ത് നിൽക്കുന്ന ദേശസ്നേഹിയായാണ് കെ എൻ എ ഖാദർ എന്ന് മധു പറഞ്ഞു.