Spread the love

ന്യൂഡല്‍ഹി: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഇന്ത്യൻ വിഭാഗമായ വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ വിറ്റുവരവിന്‍റെ 50% ചൈനയ്ക്ക് കൈമാറിയെന്ന് കണ്ടെത്തൽ. വിവോ ഇന്ത്യയ്ക്ക് ലഭിക്കേണ്ട തുകയും അതിന്‍റെ നികുതിയും ചൈനയ്ക്ക് കൈമാറിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
62476 കോടി രൂപയാണ് വിറ്റുവരവിനത്തില്‍ വിവോ ചൈനയിലേക്ക് മാറ്റിയത്.
ഈ തുകയുടെ നികുതിയിനത്തില്‍ വരേണ്ട ഭീമമായ തുക ഇന്ത്യയില്‍ അടയ്ക്കാതെ ചൈനയിലാണ് വിവോ അടച്ചത്. ഇന്ത്യയില്‍ നികുതി അടയ്ക്കാതിരിക്കുന്നതിന് വേണ്ടി വിവോ മനപൂര്‍വം ഇത്തരത്തിലൊരു നീക്കം നടത്തുകയായിരുന്നെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍

രാജ്യത്തുടനീളം നടത്തിയ റെയ്ഡിൽ 119 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 465 കോടി രൂപയും 73 ലക്ഷം രൂപ വിലവരുന്ന രണ്ട് കിലോ സ്വർണക്കട്ടികളും പിടിച്ചെടുത്തു. വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെയും 23 അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലാണ് ഈ നിക്ഷേപങ്ങളെല്ലാം നടത്തിയത്.

By newsten