Spread the love

റിയാദ് മഹ്‌റെസ് മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. 31 കാരനായ താരം 2025 ജൂൺ വരെ ക്ലബിൽ തുടരുന്നതാണ്. 2018 ലെ സമ്മറിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് മഹ്‌റെസ് പെപ് ഗാർഡിയോളയുടെ ടീമിലെത്തിയത്‌.

കഴിഞ്ഞ നാല് സീസണുകളിൽ, മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്ന് ലീഗ് കപ്പുകളും ഒരു എഫ്എ കപ്പും നേടാൻ താരം സിറ്റിയെ സഹായിച്ചു. ഇതുവരെ ക്ലബ്ബിനായി 189 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 63 ഗോളുകളും 45 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

പുതിയ കരാർ ഒപ്പിടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. ഞാൻ ഇവിടെ ചെലവഴിച്ച ഓരോ നിമിഷവും ആസ്വദിച്ചു. അത്തരമൊരു അവിശ്വസനീയമായ ക്ലബിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

By newsten