Spread the love

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ അനുവദിക്കുന്നില്ലെന്നും സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതി ഉയർന്നതിനെ തുടർന്നാണ് കഴിഞ്ഞ വർഷങ്ങളിൽ നിരീക്ഷണം കർശനമാക്കിയത്.

വിദ്യാർത്ഥികളെ സ്റ്റോപ്പിൽ കണ്ടാൽ ഡബിൾ ബെൽ അടിക്കുന്നതും ബസിൽ കയറ്റാത്തതും ബസിൽ കയറിയാൽ മോശമായി പെരുമാറുന്നതും ഇളവ് ചോദിക്കുമ്പോൾ അപമാനിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും കണ്ടാൽ വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിലോ പൊലീസിലോ പരാതി നൽകണം.

ഇന്നലെ സിറ്റി പോലീസ് നടത്തിയ റെയ്ഡിൽ നിരവധി ബസുകൾക്ക് പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് ഉൾപ്പെടെ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ചപ്പോൾ ഭൂരിഭാഗം ജീവനക്കാരും ശരിയായ രേഖകൾ ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തി. മതിയായ രേഖകൾ ഇല്ലാത്തതിന് 25 ഓളം ബസുകൾക്ക് പിഴ ചുമത്തി.

By newsten