റഷ്യൻ സൈന്യം തകർത്ത, ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമായ യുക്രൈന്റെ ‘മ്രിയ’ സ്ഥിതി ചെയുന്ന അന്റോനോവ് വിമാനത്താവളം സന്ദർശിച്ച് വിർജിൻ ഗാലക്റ്റിക് സ്ഥാപകനും സംരംഭകനുമായ റിച്ചാർഡ് ബ്രാൻസൺ. കാർഗോ വിമാനം പുനർനിർമ്മിക്കാൻ ബ്രാൻസൺ സഹായം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഉക്രേനിയൻ എയ്റോസ്പേസ് കമ്പനിയായ അന്റോനോവ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമാണ് എഎൻ-225. 1988-ൽ ഈ വിമാനം ആരംഭിക്കുമ്പോൾ, ലോകം കണ്ട ഏതൊരു വിമാനത്തേക്കാളും ഏകദേശം 50 ശതമാനം വലുതായിരുന്നു ഈ വിമാനം. സോവിയറ്റ് യൂണിയനുവേണ്ടി ബുറാൻ ബഹിരാകാശ വിമാനം വഹിക്കാൻ രൂപകൽപ്പന ചെയ്ത വിമാനം പിന്നീട് വാങ്ങിയത് ഉക്രേനിയൻ എയ്റോസ്പേസ് കമ്പനിയായ അന്റോനോവ് ആണ്, അവർ വിമാനത്തെ ‘മ്രിയ’ അല്ലെങ്കിൽ ഡ്രീം എന്ന് വിളിച്ചു. 2001 മുതൽ, വിമാനം ഒരു വാണിജ്യ കാർഗോ കാരിയർ ആയി ഉപയോഗിക്കുകയും അതിന്റെ സേവന വർഷങ്ങളിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു, അതായത് 187.6 ടൺ വയറിനുള്ളിൽ വഹിക്കുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്‍റെ നാലാം ദിവസമായ ഞായറാഴ്ചയാണ് സൈന്യം മ്രിയ തകര്‍ത്തത്.