ഭുവനേശ്വര്‍: ബന്ദികളാക്കിയ കടുവകളെ റീവൈല്‍ഡ് ചെയ്യാന്‍ റോഡ്മാപ്പ് തയ്യാറാക്കി ഒഡീഷയിലെ നന്ദന്‍കാനന്‍ മൃഗശാല അധികൃതര്‍. ഒഡീഷയിലെ വനങ്ങളില്‍ കടുവകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം
പ്രധാനമായും മനുഷ്യ ഇടപെടലുകൾ കാരണം കുറഞ്ഞ സസ്യ-ജന്തുവർഗങ്ങളെ പുനരുൽപ്പാദിപ്പിക്കുന്നതിനും ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സംരക്ഷണ തന്ത്രമാണ് റീവൈൽഡിംഗ്. അന്താരാഷ്ട്ര കടുവാ ദിനത്തിലാണ് അധികൃതർ ഈ തീരുമാനമെടുത്തത്.
പുനരുദ്ധാരണ പ്രക്രിയയുടെ ഭാഗമായി കടുവക്കുട്ടികളെ വനത്തിലേക്ക് വിട്ടുനൽകുമെന്ന് നന്ദൻകാനൻ മൃഗശാല ഡയറക്ടർ മനോജ് വി.നായർ പറഞ്ഞു. എന്നാൽ ഒരു ശാസ്ത്രീയ പ്രക്രിയ പിന്തുടരേണ്ടതിനാൽ ഇതിന് ഒരു വർഷമെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.