കർണാടക: അഗ്നീപഥ് വിപ്ലവകരമായ പദ്ധതിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പ്രധാനമന്ത്രിയിൽ വിശ്വസിക്കാൻ ജെപി നദ്ദ യുവാക്കളോട് അഭ്യർത്ഥിച്ചു. കർണാടകയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും വൈസ് പ്രസിഡൻറുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.പി നദ്ദയുടെ വാക്കുകൾ,
“അഗ്നിപഥ് ഒരു വിപ്ലവകരമായ പദ്ധതിയാണെന്ന് യുവാക്കൾ മനസ്സിലാക്കണം. എന്നാൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ പ്രധാനമന്ത്രി മോദിയിൽ വിശ്വാസമർപ്പിക്കൂ. അഗ്നിപഥ് പദ്ധതി മനസിലാക്കാൻ ശ്രമിക്കൂ”
“ഇതൊരു വലിയ അവസരമാണ്. പ്രക്ഷോഭത്തിന്റെ പാതയിൽ നിൽക്കുന്ന നമ്മുടെ യുവസുഹൃത്തുക്കളോട് ചർച്ചയുടെ പാത തിരഞ്ഞെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ മികച്ച ഭാവിക്കായി പദ്ധതി ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ശ്രമിക്കുക. മോദിയുടെ നേതൃത്വത്തിൽ ബിജെപി എല്ലായ്പ്പോഴും യുവാക്കളെയും രാജ്യത്തെയും കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് ഓർക്കുക,” – ജെ.പി നദ്ദ