പുരാവസ്തു ഗവേഷകർ 2000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിരുന്ന് നടത്തിയതിന്‍റെ തെളിവുകൾ കണ്ടെത്തി. റോഡ് വികസന സ്ഥലത്താണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബെഡ്ഫോർഡ്ഷയറിലെ ബ്ലാക്ക് ക്യാറ്റ് റൗണ്ട് എബൗട്ടിനും കേംബ്രിഡ്ജ്ഷയറിലെ കാക്സ്ടൺ ഗിബെറ്റിനും ഇടയിലുള്ള എ 428 ൽ റോഡ് വികസന പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു.
ഭക്ഷണക്രമങ്ങളും വിരുന്ന് ശീലങ്ങളും എങ്ങനെ മാറിയെന്ന് ചൂണ്ടിക്കാണിക്കുന്ന പ്രധാന തെളിവായി ഇത് മാറുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. ഈ വർഷം ആദ്യം, റോമൻ കാലഘട്ടത്തിൽ തന്നെ ബിയർ നിർമ്മിച്ചതിന്‍റെ തെളിവുകൾ വിദഗ്ദ്ധർ കണ്ടെത്തി.
ലണ്ടൻ മ്യൂസിയം ഓഫ് ആർക്കിയോളജിയിൽ നിന്നുള്ള ഒരു സംഘം മൃഗങ്ങളുടെ അസ്ഥികൾ, മൺപാത്രങ്ങൾ, കത്തിക്കരിഞ്ഞ കല്ലുകൾ എന്നിവ ഒരു കുഴിയിൽ നിന്ന് കണ്ടെത്തി. ബി.സി. 800-നും എ.ഡി.43-നും ഇടയിൽ വലിയ തീ കത്തിച്ച് വിരുന്നിനായി ആളുകൾ തടിച്ചുകൂടുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്നു.