മലപ്പുറം: ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ. 24 മണിക്കൂറിൽ 11 സെൻറിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം, ഈ വർഷം ജൂൺ മാസത്തിൽ ജില്ലയിൽ മഴ കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്നലെ അങ്ങാടിപ്പുറം-9.2 സെൻറിമീറ്റർ, കരിപ്പൂർ വിമാനത്താവളം-6.4, ആനക്കയം-5.6, പൊന്നാനി-5.4, മഞ്ചേരി-3.2, നിലമ്പൂർ-3.