തിരുവനന്തപുരം : തിരുവനന്തപുരം ആർഡിഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. 2020 ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്,ഇവിടെ നിന്ന് 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും മോഷണം പോയി. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു.
സബ് കളക്ടർ മാധവിക്കുട്ടിയാണ് നടപടി നിർദ്ദേശിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. സ്വർണത്തിനും വെള്ളിക്കും പുറമെ 47,000 രൂപയും കോടതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. ഇയാൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.