Spread the love

ലോകബാങ്ക് ഇന്ത്യയുടെ വളർച്ചാനിരക്ക് കുറച്ചു. വളർച്ചാ നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര സാഹചര്യങ്ങളും വിതരണ ശൃംഖലയിലെ ക്രമക്കേടുകളും വളർച്ചാ നിരക്ക് മന്ദഗതിയിലാകാൻ കാരണമാകും. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 8.7 ശതമാനമായിരുന്നു.

അതേസമയം, റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് ഉയർത്തുമോ എന്ന് ഇന്ന് അറിയാം. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂർത്തിയാകും. പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്യുമെന്നാണ് വിവരം.

റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വരെ ഉയർത്താനാണ് സാധ്യത. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർന്നാൽ അത് 4.9 ശതമാനമായി ഉയരും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ മാസം റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് 4 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി ഉയർത്തിയിരുന്നു. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പണം കടം നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിക്കും.

By newsten