ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 5.9 ശതമാനമായി. ഈ സാമ്പത്തിക വർഷത്തിൽ ഇത് നാലാമത്തെ നിരക്ക് വർദ്ധനവാണ്.
രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്കിന്‍റെ പരിധിക്ക് മുകളിൽ തുടരുന്നതിനാൽ പലിശ നിരക്ക് വർദ്ധനവ് വിപണി നിരീക്ഷകർ പ്രവചിച്ചിരുന്നു. റിപ്പോ വർദ്ധിച്ചതോടെ രാജ്യത്തെ ബാങ്കുകൾ വിവിധ നിക്ഷേപ, വായ്പാ പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്.