കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ.
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയെ ഒരിക്കലും മുട്ടുകുത്തിക്കാന്‍ സഹായിക്കില്ലെന്നും പകരം മൂന്നാംലോക രാജ്യങ്ങളെ മുട്ടുകുത്തിക്കാനേ സഹായിക്കൂ എന്നുമാണ് വിക്രമസിംഗെ പറഞ്ഞത്.
റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധം ഭക്ഷ്യക്ഷാമത്തിന്‍റെയും വിലക്കയറ്റത്തിന്‍റെയും രൂപത്തിൽ മറ്റ് മൂന്നാം ലോക രാജ്യങ്ങളെ ബാധിക്കുമെന്ന് വിക്രമസിംഗെ പറഞ്ഞു.