Spread the love

ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഴുവൻ പ്രതികളെയും മോചിപ്പിക്കുവാൻ സുപ്രീം കോടതി ഉത്തരവ്. നളിനി അടക്കമുള്ള 6 പ്രതികളെ മോചിപ്പിക്കുവാനാണ് കോടതി ഉത്തരവ്. 31 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നളിനി. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് മുൻപ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

By newsten