Spread the love

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം. നാല് ദിവസത്തിനിടെ 40 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. സോണിയാ ഗാന്ധിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ഇഡി ചോദ്യം ചെയ്യലിൽ ഇളവ് വരുത്തിയത്. പിന്നീട് ഇന്ന് (തിങ്കളാഴ്ച) രാഹുലിനെ വീണ്ടും ഇഡി ചോദ്യം ചെയ്തു. സോണിയാ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട് ഇതിനായി നോട്ടീസ് നൽകി. ആരോഗ്യപ്രശ്നങ്ങൾ കാരണം ജൂൺ 23 വരെ ചോദ്യം ചെയ്യലിൻ ഹാജരാകാൻ കഴിയില്ലെന്ന് സോണിയ ഗാന്ധി നേരത്തെ ഇഡിയെ അറിയിച്ചിരുന്നു.

By newsten