കോണ്ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിൻറെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2012ൽ സുബ്രഹ്മണ്യൻ സ്വാമി രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ പരാതി നൽകിയിരുന്നു. 2014 ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിൻ ശേഷം ഈ കേസ് നേതാക്കൾക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
കോടിക്കണക്കിൻ രൂപയുടെ ആസ്തിയുള്ള എജെഎൽ എന്ന കമ്പനിയെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂട്ടാളികളും ചേർന്ന് ‘യംഗ് ഇന്ത്യ’ എന്ന പേരിൽ വഞ്ചിച്ചുവെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. നാഷണൽ ഹെറാൾഡ് ദിനപത്രത്തിൻറെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി രൂപ പലിശരഹിത വായ്പ നൽകിയെന്നും ഈ തുക ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയിൽ പറയുന്നു. 2015ൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.