Spread the love

മമ്പാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റയാളെ രക്ഷിക്കാൻ രാഹുൽ ഗാന്ധിയും എത്തി. ശനിയാഴ്ച രാത്രി നിലമ്പൂർ-മഞ്ചേരി റോഡിൽ വടപ്പുറം ജംഗ്ഷൻ സമീപമായിരുന്നു അപകടം ഉണ്ടായത്.

സ്കൂട്ടറിടിച്ച് വടപ്പുറം സ്വദേശി മൂർക്കത്ത് അബൂബക്കറിനാണ് പരിക്കേറ്റത്. വണ്ടൂരിലെ പരിപാടി കഴിഞ്ഞ് മമ്പാട് ടാണയിലെ ടൗണിലേക്ക് മടങ്ങുകയായിരുന്നു രാഹുൽ ഗാന്ധി. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി. വാഹനത്തിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധി നാട്ടുകാരോടും സഹപ്രവർത്തകരോടും ചേർന്ന് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

By newsten