ചണ്ഡീഗഡ്: ബാബ ഫരീദ് സർവകലാശാലയിൽ ആശുപത്രി കിടക്കകൾ, വൃത്തിഹീനമെന്ന പരാതിയെ തുടർന്ന് മന്ത്രിയുടെ വിചിത്ര നടപടി. പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര ആരോഗ്യ സർവകലാശാല വിസിയെ വൃത്തിഹീനമായ ആശുപത്രി കിടക്കയിൽ കിടക്കാൻ നിർബന്ധിച്ചു.
ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയിലാണ് ചേതൻ സിംഗ് ജൗരമജ്ര മിന്നൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ആശുപത്രി കിടക്കകൾ വൃത്തിഹീനമായി കിടക്കുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന് മന്ത്രി വി.സി ഡോ. രാജ് ബഹാദൂറിനെ വിളിച്ച് കട്ടിലിൽ കിടക്കാൻ നിർബന്ധിച്ചതായാണ് റിപ്പോർട്ടുകൾ. അതനുസരിച്ച്, വിസി ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്നു, അദ്ദേഹത്തിന് ചുറ്റുമുള്ളവർ വീഡിയോ ദൃശ്യങ്ങൾ പകർത്തി. ഇതേതുടർന്ന് അദ്ദേഹം വിസി സ്ഥാനം രാജിവച്ചതായാണ് റിപ്പോർട്ട്.