ബെംഗളൂരു: കര്‍ണാടകയില്‍ പാഠപുസ്തകങ്ങളുടെ സിലബസില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എഴുത്തുകാർ.
ജൂണ് മൂന്നിന് നടക്കുന്ന ദേശീയ വിദ്യാഭ്യാസ നയം സമിതിയെ അനുമോദിക്കുന്ന ചടങ്ങ് ബഹിഷ്കരിക്കാൻ ദേശീയ വിദ്യാഭ്യാസ നയ കമ്മിറ്റി അദ്ധ്യക്ഷനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി.പി നിരഞ്ജനാരാധ്യ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, വിഷയം കോടതിയിലെത്തില്ലെന്നാണ് പ്രതീക്ഷയെന്ന് എഴുത്തുകാരൻ ഡോ.ജി രാമകൃഷ്ണൻ പറഞ്ഞു. പാഠപുസ്തകങ്ങളെ കാവിവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് ഭഗത് സിംഗിനെക്കുറിച്ചുള്ള തൻറെ എഴുത്ത് സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള അനുമതിയും അദ്ദേഹം പിന്‍വലിച്ചു.