ഉത്തർപ്രദേശ്: പ്രവാചക നിന്ദയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തെ തുടർന്ന് വിദ്യാർത്ഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് പൊളിച്ച് അധികൃതര്‍. പ്രയാഗ് രാജ് പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് അഫ്രീന്റെ പിതാവാണ്.
അഫ്രീൻ ഫാത്തിമയുടെ വീട് അനധികൃതമായി നിർമ്മിച്ചതിനാണ് പൊളിച്ചുനീക്കിയത്. ഇന്ന് രാവിലെ 11 മണിക്ക് വീട് പോളിക്കുമെന്നും പൊളിക്കുന്നതിന് മുമ്പ് വീട് ഒഴിയണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടം നേരത്തെ നോട്ടീസ് നൽകിയിരുന്നു. പ്രദേശത്തെ എല്ലാ മുസ്ലീം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയാണ്.
അലിഗഢ് സർവകലാശാല യൂണിയൻ മുൻ പ്രസിഡന്റും, നിലവിലെ ജെഎൻയു യൂണിയൻ കൗണ്‍സിലറുമാണ് അഫ്രീൻ ഫാത്തിമ. നിലവിൽ ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ ദേശീയ സെക്രട്ടറിയുമാണ്.