ലഖ്‌നൗ: യു.പിയിൽ ബുൾഡോസർ ആക്രമണം രണ്ടാം ദിവസവും നിർബാധം തുടരുകയാണ്. ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകൾ യോഗി സർക്കാരിന്റെ ബുൾഡോസറുകൾ തകർത്തു. കാന്‍പൂരിലും പ്രയാഗ്‌രാജിലും ആക്രമണം തുടരുകയാണ്.
പ്രാദേശിക രാഷ്ട്രീയ നേതാവായ ജാവേദ് അഹമ്മദിന്റെ വീടും ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തിരുന്നു. പ്രതിഷേധത്തിന്റെ ആസൂത്രകൻ ജാവേദ് ആണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.